Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Premier League

Kannur

പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ്: നൈ​റ്റ് റൈ​ഡേ​ഴ്സ് തി​രു​വ​ന​ന്ത​പു​രം ചാ​മ്പ്യ​ന്മാ​ര്‍

ന​ടു​വി​ൽ: റൈ​സിം​ഗ് സ്റ്റാ​ര്‍​സ് ന​ടു​വി​ല്‍ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഓ​ള്‍​കേ​ര​ളാ ടെ​ന്നീ​സ് ബോ​ള്‍ (മീ​ഡി​യം) പ്രീ​മി​യ​ര്‍ ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റി​ൽ നൈ​റ്റ് റൈ​ഡേ​ഴ്സ് തി​രു​വ​ന​ന്ത​പു​രം ചാ​മ്പ്യ​ൻ​മാ​ർ. ഫ്ര​ണ്ട്സ് ആ​ന്‍​ഡ് ആ​ര്‍​എ​സ്എ നീ​ലേ​ശ്വ​രം റ​ണ്ണേ​ഴ്സ് അ​പ്പാ​യി. വ​ൺ​നെ​സ് ന​ല്ല​ങ്ക​രി​യു​ടെ രാം​രാ​ജി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ ലാ​വി​നെ മി​ക​ച്ച ബാ​റ്റ​റാ​യും എം​വൈ​റ്റി ക​ട​ന്ന​പ്പ​ള്ളി​യു​ടെ മോ​ഹി​ത് കു​മാ​റി​നെ മി​ക​ച്ച ബൗ​ള​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള 16 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ള്‍​ക്കു ന​ടു​വി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ളി സ​ജി ട്രോ​ഫി​യും സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ് ന​ടു​വി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​ഡി. സ​ജി, പി.​പി. മു​സ്ത​ഫ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Up